തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

Update: 2025-12-14 06:22 GMT

തിരുവനന്തപുരം: കോര്‍പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന സിഎംപി നേതാവ് വി ആര്‍ സിനി (50) കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാര്‍ഡിലെ സ്ഥാനാര്‍ഥിയായിരുന്നു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ 26 വോട്ടിന് സിനി ബിജെപി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു. ഇവരുടെ അപരയായി മത്സരിച്ച രണ്ടുപേര്‍ ചേര്‍ന്ന് ഇവിടെ 44 വോട്ടുകള്‍ പിടിച്ചിരുന്നു.

ആരോഗ്യപ്രശ്‌നങ്ങളെ വകവെയ്ക്കാതെ ഓടിനടന്നാണ് വി.ആര്‍.സിനി പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്‍ പറഞ്ഞു. ''....കോര്‍പ്പറേഷനിലെ സിഎംപിയുടെ തീപ്പൊരി കൗണ്‍സിലര്‍, ഇത്തവണ ഇടവക്കോട് എന്ന കോട്ട പിടിച്ചെടുക്കാന്‍ യുഡിഎഫ് നിയോഗിച്ചപോരാളിയായിരുന്നു സിനി ചേച്ചി. ഈ കോട്ടയില്‍ വെറും 26 വോട്ടിനാണ് ചേച്ചി ഇന്നലെ പരാജയപ്പെട്ടത്. അതിനോടൊപ്പം 44 വോട്ട് ഇതേ പേരുള്ള മറ്റുരണ്ടുപേര്‍ക്കും ലഭിച്ചു.'' ശബരിനാഥന്‍ പറഞ്ഞു.