കോഴിക്കോട്: ഉള്ള്യേരി പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി റംല ഗഫൂറിന്റെ പേരില്‍ വ്യാജ പോസ്റ്റര്‍ പതിച്ചതായി പരാതി . തെരുവത്ത് അങ്ങാടിക്ക് കൊയക്കാട് രാമന്‍ പുഴക്ക് സമീപമാണ് എസ്ഡിപിഐയുടെ പേരില്‍ പോസ്റ്റര്‍ പതിച്ചിക്കുന്നത്. ഫാസിസത്തിനെതിരെ ന്യൂനപക്ഷത്തിന്റെ ശബ്ദം അധികാരകേന്ദ്രങ്ങളിലുയരട്ടെ നമ്മുടെ സ്ഥാനാര്‍ഥി റംല ഗഫൂറിനെ വിജയിപ്പിക്കുക എന്നാണ് എന്നാണ് ഇതില്‍ അച്ചടിച്ചിരിക്കുന്നത്. പരാതി നല്‍കുമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു