യുഎഇ-യുഎസ് സംയുക്ത സൈനികപരിശീലനം സമാപിച്ചു(വീഡിയോ)

Update: 2025-02-24 13:10 GMT

അബൂദബി: യുഎഇയും യുഎസും സംയുക്തമായി നടത്തിയ സൈനികപരിശീലനം സമാപിച്ചു. ഇന്‍ട്രെപിഡ് മാവെന്‍ 25.2 എന്ന പേരില്‍ നടത്തിയ പരിശീലനത്തില്‍ യുഎസ് മറൈന്‍ കോപ്‌സും യുഎഇയുടെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുമാണ് പങ്കെടുത്തത്. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പശ്ചിമേഷ്യയിലെ രഹസ്യ കേന്ദ്രത്തിലാണ് പരിശീലനം നടന്നത്. പരിശീലനത്തിന്റെ ചിലഭാഗങ്ങളുടെ വീഡിയോ യുഎസ് സൈന്യം പുറത്തുവിട്ടു.