സൊമാലിയയിലെ ബൊസാസോ സൈനിക താവളം യുഎഇ ഒഴിയുന്നു

Update: 2026-01-14 14:34 GMT

മൊഗാദിഷു: സൊമാലിയയിലെ ബൊസാസോ സൈനികത്താവളം യുഎഇ ഒഴിയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ കരാറുകളും റദ്ദാക്കിയതായി സൊമാലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നടപടി. യുഎഇയില്‍ നിന്നുള്ള കൂറ്റന്‍ സൈനിക കാര്‍ഗോവിമാനങ്ങള്‍ എത്തിയാണ് സാധനങ്ങള്‍ കൊണ്ടുപോവുന്നത്.


ബൊസാസോ സൈനികത്താവളം വഴിയാണ് സുഡാനിലെ ആര്‍എസ്എഫ് എന്ന സംഘടനയെ യുഎഇ സഹായിച്ചിരുന്നത്. തെക്കന്‍ യെമനെ വിഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്ന എസ്ടിസി എന്ന സംഘടനയുടെ നേതാവ് ഐദരൂസി അല്‍ സുബൈദിയെ യുഎഇ അബൂദബിയിലേക്ക് കൊണ്ടുപോയത് ബൊസാസോ സൈനികത്താവളം വഴിയായിരുന്നു. ഐദരൂസിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ സൗദി പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് യുഎഇയുമായുള്ള എല്ലാ കരാറുകളും സൊമാലിയ റദ്ദാക്കിയത്.