യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യം

Update: 2025-07-23 10:34 GMT

അബൂദബി: ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള രാജ്യം യുഎഇ. നുമ്പിയോ എന്ന ഗ്ലോബല്‍ ഡാറ്റാബേസ് തയ്യാറാക്കിയ റിപോര്‍ട്ടാണ് യുഎഇ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.


സുരക്ഷ, നവീകരണം, ജീവിതനിലവാരം എന്നിവയാണ് യുഎഇ മുന്നിലെത്താന്‍ കാരണം.

1 യുഎഇ

2 അന്‍ഡോറ

3 ഖത്തര്‍

4 തായ്‌വാന്‍

5 മക്കാവോ

6 ഒമാന്‍

7 ഐല്‍ ഓഫ് മാന്‍

8 ഹോങ്കോങ്

9 ആര്‍മേനിയ

10 സിംഗപ്പൂര്‍


ഗള്‍ഫ് രാജ്യങ്ങളില്‍ ഖത്തറാണ് രണ്ടാം സ്ഥാനത്ത്. ഒമാന്‍, സൗദി, ബഹ്‌റൈന്‍, കുവൈത്ത് എന്നിവര്‍ തൊട്ടുപിന്നിലുണ്ട്. ലോകത്തില്‍ ഏറ്റവും സുരക്ഷിതത്വമുള്ള നഗരം യുഎഇയിലെ അബൂദബിയാണ്. 200 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അബൂദബിയിലുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അജ്മാന്‍, ദുബൈ, റാസ് അല്‍ ഖൈമ, ഷാര്‍ജ എന്നിവരും ആദ്യ ആറിലുണ്ട്.