യുഎഇയില്‍ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി

Update: 2025-03-05 17:44 GMT

അബൂദബി: യുഎഇയില്‍ രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കി. തലശേരി സ്വദേശി എ മുഹമ്മദ് റിനാഷ്, പി വി മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയ വിവരം യുഎഇ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. ഇരുവരും കൊലക്കേസുകളില്‍ പ്രതികളായിരുന്നു. യുഎഇ പൗരനെ കൊലപ്പെടുത്തിയതിനാണ് റിനാഷ് വിചാരണ നേരിട്ടത്. ഇന്ത്യന്‍ പൗരനെ വധിച്ചതിനാണ് മുരളീധരന്‍ വിചാരണ നേരിട്ടത്.ദയാഹരജി തള്ളിയതിനെ തുടർന്ന് ഫിബ്രുവരി 28 ന് ആണ്  ശിക്ഷ നടപ്പാക്കിയത്.സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.