ദുബൈ എയര്‍ഷോയില്‍ നിന്നും ഇസ്രായേലിനെ വിലക്കി യുഎഇ

Update: 2025-09-10 16:17 GMT

അബൂദബി: ദുബൈയില്‍ നടക്കാനിരിക്കുന്ന എയര്‍ഷോയില്‍ നിന്നും ഇസ്രായേലിനെ വിലക്കി യുഎഇ. ഖത്തറിലെ ദോഹയില്‍ ഇന്നലെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് യുഎഇ സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം ഇസ്രായേലി സര്‍ക്കാരിനെ അറിയിച്ചു. സുരക്ഷാ പ്രശ്‌നമാണ് കാരണമായി കാണിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രശസ്തമായ എയര്‍ഷോകളില്‍ ഒന്നാണ് ദുബൈയിലേത്. കഴിഞ്ഞ ആഴ്ച്ച പോളണ്ടില്‍ നടന്ന ആയുധ പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഇസ്രായേലി പ്രതിരോധ കമ്പനി ജീവനക്കാരെ പോളണ്ട് പിടികൂടി ചോദ്യം ചെയ്തിരുന്നു. ജീവനക്കാരുടെ സൈനിക സര്‍വീസിനെ കുറിച്ചായിരുന്നു ചോദ്യങ്ങളെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.