രണ്ട് വയസുകാരന്‍ നീന്തല്‍കുളത്തില്‍ വീണുമരിച്ചു

Update: 2025-05-11 02:13 GMT

കൊടുമണ്‍(പത്തനംതിട്ട): വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടുവയസുകാരന്‍ വീടിനോട് ചേര്‍ന്ന നീന്തല്‍കുളത്തില്‍ വീണു മരിച്ചു. ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും മകന്‍ ജോര്‍ജ് സക്കറിയയാണ് മരിച്ചത്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. ഗൃഹപ്രവേശനച്ചടങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 21നാണ് അയര്‍ലന്‍ഡില്‍നിന്ന് ലിജോ കുടുംബസമേതം നാട്ടില്‍ എത്തിയത്. മരിച്ച ജോര്‍ജ് സക്കറിയയുടെ മാമോദീസ മേയ് ആറിനായിരുന്നു. സഹോദരങ്ങള്‍: ജോണ്‍, ഡേവിഡ്. സംസ്‌കാരം ഞായറാഴ്ച മൂന്നിന് ചന്ദനപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍ നടക്കും.