കൊല്ലം: രണ്ട് കായിക വിദ്യാര്‍ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സായ് ഹോസ്റ്റലിലാണ് ഇന്നു രാവിലെ പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണിവര്‍. രാവിലെ പരിശീലനത്തിനു പോകാനായി സഹപാഠികള്‍ വിളിച്ചെങ്കിലും മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം. രണ്ടു ഫാനുകളിലായി തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. സിറ്റി പൊലീസ് കമ്മിഷണര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.