പ്രവാചകനെ കുറിച്ച് ആക്ഷേപകരമായ പരാമര്‍ശം നടത്തിയവര്‍ക്ക് മര്‍ദ്ദനമേറ്റെന്ന്
ബറെയ്‌ലി: പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് ആക്ഷേപകരമായ പരാമര്‍ശം നടത്തിയ രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റതായി റിപോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയിലെ ഖത്തൗവ പ്രദേശത്തെ വിനോദ് കുമാര്‍, മൂല്‍ചന്ദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബംഗ്ലാദേശിലെ പ്രശ്‌നങ്ങളില്‍ ബറെയ്‌ലിയില്‍ നടത്തിയ കോലാഹലങ്ങള്‍ക്കിടെയാണ് പ്രവാചകനെതിരേ ആക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായത്. ഈ സംഭവത്തിന് ശേഷം ഒരു കൂട്ടം ആളുകള്‍ വിനോദ് കുമാറിനും മൂല്‍ചന്ദിനും മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ 50ഓളം പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.