ഡല്‍ഹി സംഘര്‍ഷം: രണ്ട് മുസ്‌ലിം യുവാക്കള്‍ കൂടി കുറ്റവിമുക്തര്‍

Update: 2025-12-10 16:45 GMT

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ പൗരത്വം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ നടന്ന കലാപത്തിനിടെ പോലിസ് കള്ളക്കേസില്‍ കുടുക്കിയ രണ്ടു മുസ്‌ലിം യുവാക്കളെ കൂടി കോടതി കുറ്റവിമുക്തരാക്കി. കലാപത്തിനിടെ കൊള്ളയും കൊള്ളിവയ്പ്പും നടത്തിയെന്ന് പോലിസ് ആരോപിച്ച മുഹമ്മദ് ഫാറൂഖ്, ശദാബ് എന്നിവരെയാണ് അഞ്ചുവര്‍ഷത്തിന് ശേഷം കോടതി വെറുതെവിട്ടത്. കേസ് തെളിയിക്കാന്‍ പോലിസ് കൊണ്ടുവന്ന സാക്ഷികളെല്ലാം ക്രോസ് വിസ്താരത്തിനിടെ പൊളിഞ്ഞു. സാക്ഷികളുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് പറഞ്ഞാണ് ഇരുവരെയും കോടതി വെറുതെവിട്ടത്. ഇരുവരും സംഭവ സ്ഥലത്തുണ്ടായെന്ന് തെളിയിക്കാന്‍ പോലും പോലിസിന് ആയില്ലെന്ന് കോടതി പറഞ്ഞു. ജം ഇയ്യത്തുല്‍ ഉലമായെ ഹിന്ദാണ് ഇരുവര്‍ക്കും നിയമസഹായം നല്‍കിയത്.