അസമിലെ കുടിയൊഴിപ്പിക്കല്‍: രണ്ട് മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നു(VIDEO)

Update: 2025-07-17 06:57 GMT

ഗുവാഹത്തി: അസമിലെ ഗോല്‍പാര ജില്ലയില്‍ കുടിയൊഴിപ്പിക്കലിനെതിരേ പ്രതിഷേധിച്ച രണ്ടു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നു. പൈക്കാന്‍ റിസര്‍വ് ഫോറസ്റ്റിന് സമീപമാണ് ആക്രമണം നടന്നത്. ഷക്കൂര്‍ ഹുസൈന്‍, ഖുതുബ്ദീന്‍ ശെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ ആക്രമിച്ചപ്പോള്‍ ആത്മരക്ഷയുടെ ഭാഗമായാണ് വെടിവച്ചതെന്ന് പോലിസ് അവകാശപ്പെടുന്നു.


നൂറോളം വര്‍ഷമായി പ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് പോലിസ് അകമ്പടിയോടെ റെവന്യു സംഘം എത്തിയിരുന്നത്. അവരും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. ബൂള്‍ഡോസര്‍ അടക്കമുള്ള യന്ത്രങ്ങളെയും ഉദ്യോഗസ്ഥരെയും തങ്ങളുടെ ഭൂമിയില്‍ നിന്നും ഒഴിപ്പിക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചു. അതിനായി അവര്‍ കല്ലുകളുമെറിഞ്ഞു.

പക്ഷേ, വന്‍ വെടിവയ്പ്പാണ് പോലിസ് നടത്തിയത്. ആയിരത്തില്‍ അധികം കുടുംബങ്ങള്‍ താമസിക്കുന്ന കുടിലുകള്‍ അടക്കമുള്ള 2700 നിര്‍മിതികള്‍ പൊളിക്കുമെന്നാണ് അധികൃതരുടെ നിലപാട്. ഗോല്‍പാര ജില്ലാ കമ്മീഷണറായി പ്രദീപ് തിമൂങ് എന്നയാള്‍ ഇന്ന് മുതല്‍ ചുമതലയേറ്റിട്ടുണ്ട്.