ബെംഗളൂരുവില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

Update: 2025-11-23 14:02 GMT

ബെംഗളൂരു: രണ്ട് മലയാളി വിദ്യാര്‍ഥികളെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളേജിലെ നഴ്സിങ് വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് പ്രാഥമിക വിവരം.