തോട്ടില്‍ മീന്‍ പിടിക്കാനിറങ്ങിയ സഹോദരന്മാരായ കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

Update: 2025-05-25 14:27 GMT

കോഴിക്കോട്: കോടഞ്ചേരിയില്‍ തോട്ടില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രന്‍കുന്നേല്‍ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിന്‍ (14), എബിന്‍ (10) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറരയോടെ വീടിനടുത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍. ഈ സമയം, ഇലക്ട്രിക് പോസ്റ്റ് തോട്ടിലേക്ക് മറിഞ്ഞുവീഴുകയും അതില്‍നിന്ന് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു. സമീപത്തെ തേക്കുമരത്തിന്റെ കൊമ്പ് ഒടിഞ്ഞ് വീണാണ് പോസ്റ്റില്‍ തട്ടിയതെന്നാണ് പ്രാഥമിക നിഗമനം.