പാകിസ്താന് നാവികരഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ ഷിപ്പ്‌യാര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍
ഉഡുപ്പി: പാകിസ്താന് നാവികരഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ രണ്ടു ഷിപ്പ്‌യാര്‍ഡ് ജീവനക്കാര്‍ അറസ്റ്റില്‍. മാല്‍പെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ സുഷമ മറൈന്‍ എന്ന കമ്പനിയിലെ ജീവനക്കാരനായ രോഹിത്, സന്ത്രി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 18 മാസമായി ഇവര്‍ വിവരങ്ങള് ചോര്‍ത്തുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇന്ത്യന്‍ നാവികസേനയ്ക്കും സ്വകാര്യ കമ്പനികള്‍ക്കും വേണ്ടി നിര്‍മിച്ച കപ്പലുകളുടെ വിവരങ്ങള്‍ ഇവര്‍ ഓണ്‍ലൈനായി പാകിസ്താനിലേക്ക് അയച്ചു. ഇവര്‍ ചോര്‍ത്തിയ വിവരങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.