ലെബനാനില്‍ വ്യോമാക്രമണം; രണ്ടു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ക്യാമറാമാന്‍ ഗസന്‍ നജ്ജര്‍, മുഹമ്മദ് റെദ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

Update: 2024-10-25 07:06 GMT

ബെയ്‌റൂത്ത്: ലെബനാനില്‍ അധിനിവേശം നടത്തുന്ന ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ മയാദീന്‍ എന്ന വാര്‍ത്താ ചാനലിലെ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമറാമാന്‍ ഗസന്‍ നജ്ജര്‍, മുഹമ്മദ് റെദ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. തെക്കന്‍ ലെബനാനില്‍ ഇവര്‍ താമസിച്ചിരുന്ന വീടിന് നേരെയാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബിട്ടത്.

Tags: