ഗസയില്‍ രണ്ട് ഇസ്രായേലി സൈനികരെ വധിച്ച് ഹമാസ്

Update: 2024-11-03 03:33 GMT

ഗസ സിറ്റി: വടക്കന്‍ ഗസയില്‍ രണ്ട് സൈനികരെ വധിച്ച് ഹമാസ്. സ്റ്റാഫ് സര്‍ജന്റുമാരായ ഇതായ് പരിസാത്ത് (20), യൈര്‍ ഹനന്യ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗിവാറ്റി ബറ്റാലിയന്റെ ഭാഗമായാണ് ഇരുവരും അധിനിവേശം നടത്തിയിരുന്നത്. സംഭവത്തില്‍ ഒരാള്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ട്.