തെല്‍അവീവ്: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ ഗോലാനി ബ്രിഗേഡിലെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സര്‍ജന്റ് യിഷായ് എല്യാകിം, യാം ഫ്രിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഹമാസ് അയച്ച ആര്‍പിജി പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അല്‍പ്പസമയത്തിന് ശേഷം അതേപ്രദേശത്ത് തന്നെ വച്ച് കുഴിബോംബ് പൊട്ടിത്തെറിച്ച് ഇസ്രായേലി കവചിത വാഹനം തകര്‍ന്ന് നാലു പേര്‍ക്ക് പരിക്കേറ്റു.