ഇറാനില്‍ 24 മണിക്കൂറിനകം യുഎസ് ആക്രമണം നടത്തിയേക്കാമെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട്

Update: 2026-01-14 17:02 GMT

ബെര്‍ലിന്‍: അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇറാനില്‍ യുഎസ് ആക്രമണം നടത്തിയേക്കാമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. യൂറോപ്യന്‍ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് ഇങ്ങനെ റിപോര്‍ട്ട് ചെയ്തത്. ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഒരു സയണിസ്റ്റ് ഉദ്യോഗസ്ഥനും പറഞ്ഞതായി റോയിട്ടേഴ്‌സിലെ റിപോര്‍ട്ടിലുണ്ട്. ഇറാന്‍ സര്‍ക്കാര്‍ തകര്‍ച്ചയിലാണെന്ന് വിശ്വസിക്കുന്നില്ലെന്നും യൂറോപ്യന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞിട്ടുണ്ട്. ഖത്തര്‍ അടക്കമുള്ള രാജ്യങ്ങളിലെ യുഎസ് സൈനികതാവളങ്ങളില്‍ നിന്നും ചില ഉദ്യോഗസ്ഥരെ യുഎസ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. തങ്ങളെ യുഎസ് ആക്രമിച്ചാല്‍ അയല്‍രാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ കത്തിയെരിയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.