ഗസയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ സയണിസ്റ്റ് വ്യോമാക്രമണം; രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു; പുരോഹിതന് പരിക്ക്

Update: 2025-07-17 14:43 GMT

ഗസ സിറ്റി: ഫലസ്തീനിലെ ഗസയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ സയണിസ്റ്റുകള്‍ വ്യോമാക്രണം നടത്തി. രണ്ടു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ചര്‍ച്ചിലെ പുരോഹിതനായ ഫാദര്‍ ഗബ്രിയേല്‍ റോമനെല്ലി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. സാദ് സലാമ(60), ഫുമ്യ അയാദ്(80) എന്നിവരാണ് സയണിസ്റ്റുകള്‍ വിമാനത്തില്‍ നിന്നിട്ട ബോംബുകള്‍ പൊട്ടി തല്‍ക്ഷണം മരിച്ചത്.


കഴിഞ്ഞ മാസങ്ങളില്‍ ഇസ്രായേലി സൈന്യം വീടുകള്‍ തകര്‍ത്തതിനാല്‍ ഏകദേശം 400 ക്രിസ്ത്യാനികള്‍ ചര്‍ച്ചില്‍ അഭയം തേടിയിരുന്നു. അധിനിവേശം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് ഈ ചര്‍ച്ചിനെ ഇസ്രായേല്‍ ആക്രമിക്കുന്നത്. ഹോളി ഫാമിലി ചര്‍ച്ചിലെ ഇസ്രായേലി ആക്രമണത്തില്‍ ഫാദര്‍ റോമനെല്ലി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായി ജറുസലേമിലെ ലാറ്റിന്‍ അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ മാര്‍പാപ്പ ലിയോ പതിനാലാമനും അപലപിച്ചു.