ഹൈദരാബാദ്: തെലങ്കാനയിലെ ഹൈദരാബാദിലെ പുരാനപുലില്‍ വന്‍ വര്‍ഗീയ സംഘര്‍ഷം. ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘം ഖബറുകള്‍ തകര്‍ത്തു. റോഡില്‍ കണ്ട മുസ്‌ലിംകളെ ആക്രമിച്ച ഹിന്ദുത്വ സംഘം നിരവധി വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പ്രദേശത്ത് കൂടുതല്‍ പോലിസിനെ വിന്യസിച്ചു. ക്ഷേത്രത്തില്‍ ആക്രമണം നടത്തിയെന്ന കേസില്‍ തിരിച്ചറിയാത്ത ഒരാള്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പുരാന്‍പുല്‍ ദര്‍വാസയില്‍ ആക്രമണം നടത്തുകയും പോലിസിനെ ആക്രമിക്കുകയും ഖബറുകള്‍ തകര്‍ക്കുകയും ചെയ്തവര്‍ക്കെതിരെയും കേസെടുത്തു.