ത്രിപുരയില്‍ മസ്ജിദില്‍ ബജ്‌റങ് ദളിന്റെ കാവിത്തുണി

Update: 2025-12-27 16:40 GMT

അഗര്‍ത്തല: ത്രിപുരയിലെ ദലായ് ജില്ലയിലെ മൈനാമ ജമാ മസ്ജിദില്‍ ബജ്‌റങ് ദള്‍ എന്നെഴുതിയ കാവിത്തുണി സ്ഥാപിച്ചു. പള്ളിയില്‍ നിസ്‌കരിക്കുന്ന സ്ഥലത്ത് ബജ്‌റങ് ദളിന്റെ പേരിലുള്ള കത്തും കണ്ടെത്തി. അടുത്ത തവണ വലിയ കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് കത്തിലെ ഭീഷണി. ദലായില്‍ ഭയവും സാമുദായിക സംഘര്‍ഷവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് മസ്ജിദ് ഇമാം മൗലാനാ മുഹമ്മദ് സൈഫുല്‍ ഇസ്‌ലാം പറഞ്ഞു.

അതേസമയം, ഒഡീഷയിലെ ബലികുഡയില്‍ മുസ്‌ലിം പള്ളിയില്‍ ആക്രമണം അഴിച്ചുവിട്ട രണ്ടു ബജ്‌റങ് ദളുകാരെ പോലിസ് അറസ്റ്റ് ചെയ്തു. പള്ളിയിലും സമീപത്തെ കടകളിലും ഇവര്‍ കാവിത്തുണി കെട്ടുകയുണ്ടായി.