'' ട്വന്റി 20 ബിജെപിയുടെ റിക്രൂട്ടിങ് ഏജന്‍സി''; ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്

Update: 2026-01-23 12:52 GMT

കൊച്ചി: കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചു മൂന്നു നേതാക്കള്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ജീല്‍ മാവേലില്‍, മഴുവന്നൂര്‍ പഞ്ചായത്ത് മുന്‍ കോഓര്‍ഡിനേറ്റര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവരാണ് ട്വന്റി 20 വിട്ടത്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി മൂന്നുപേരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടു വരുമെന്നും ഇവര്‍ പറഞ്ഞു. ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സിയായി ട്വന്റി 20 മാറിയെന്നു റസീന പരീത് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി നല്‍കാനെന്ന പേരില്‍ കൊണ്ടുവന്ന കാര്‍ഡിനു വേണ്ടിയുള്ള ഫോറത്തില്‍ ജാതി,മത കോളങ്ങള്‍ പൂരിപ്പിക്കാനുണ്ടായിരുന്നെന്നും അതു ബിജെപിയിലേക്കു പോവുന്നതിനു മുന്നൊരുക്കമായിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.