ജെറ്റ് വിമാനത്തെ വീഴ്ത്തുന്ന ആളില്ലാ യുദ്ധവിമാനവുമായി തുര്‍ക്കി (video)

Update: 2025-11-30 13:47 GMT

അങ്കാര: ജെറ്റ് വിമാനങ്ങളെ എയര്‍ ടു എയര്‍ മിസൈല്‍ കൊണ്ട് വെടിവച്ചിടാന്‍ കഴിയുന്ന ആളില്ലാ യുദ്ധവിമാനം വിജയകരമായി പരീക്ഷിച്ച് തുര്‍ക്കി. ബയ്‌റാക്തര്‍ കിസിലെല്‍മ എന്ന ആളില്ലാ യുദ്ധവിമാനമാണ് ലോകത്തില്‍ ആദ്യമായി ഈ നേട്ടം കൈവരിച്ചത്. തുര്‍ക്കി തന്നെ നിര്‍മിച്ച ഗോക്‌ദോഗാന്‍ എന്ന എയര്‍ ടു എയര്‍ മിസൈല്‍ ആണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ആകാശത്ത് പറന്നുകൊണ്ടിരുന്ന ബയ്‌റാക്തര്‍ കിസിലെല്‍മയില്‍ നിന്നും വിക്ഷേപിച്ച ഗോക്‌ദോഗാന്‍ മിസൈല്‍, ജെറ്റ് എഞ്ചിനില്‍ പ്രവര്‍ത്തിച്ചിരുന്ന ലക്ഷ്യത്തെ തകര്‍ത്തു. ബയ്‌റാക്തര്‍ കിസിലെല്‍മയിലെ അത്യാധുനിക റഡാര്‍ വളരെ അകലെയുള്ള ജെറ്റ് വിമാനങ്ങളെയും ട്രാക്ക് ചെയ്യും.