ഇറാന്റെ അനുമതിയോടെ തുര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായി ഔദ്യോഗിക സ്ഥിരീകരണമെന്ന് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ഇറാന്റെ അനുമതിയോടെ തുര്‍ക്കിയുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പലിന് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ കഴിഞ്ഞുവെന്ന് തുര്‍ക്കി ഗതാഗത മന്ത്രി അബ്ദുല്‍ ഖാദിര്‍ ഉറലോഗ്ലു പറഞ്ഞു.
''ഹോര്‍മുസ് കടലിടുക്കില്‍ ഞങ്ങള്‍ക്ക് 15 കപ്പലുകളുണ്ട്, ഇറാനിയന്‍ അധികൃതരില്‍ നിന്ന് അനുമതി നേടിയ ശേഷം അവയിലൊന്ന് കടത്തിവിടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,'' ഉറലോഗ്ലു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലോകത്തിലെ എണ്ണയുടെ 20 ശതമാനവും ഗള്‍ഫിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്.