ലോറന്‍സ് ഓഫ് അറേബ്യയുമായി ബന്ധപ്പെട്ട പുതിയ രേഖ പുറത്ത്; ജെറുസലേമില്‍ മുസ്‌ലിംകളെയും ജൂതന്‍മാരെയും ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തിയെന്ന്
ഇസ്തംബൂള്‍: ഉസ്മാനിയ ഖിലാഫത്തിനെ തകര്‍ക്കാന്‍ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് ചാരന്‍ തോമസ് എഡ്വാര്‍ഡ് ലോറന്‍സ് എന്ന ലോറന്‍സ് ഓഫ് അറേബ്യയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ രേഖ പുറത്തുവിട്ട് തുര്‍ക്കി. 1929 സെപ്റ്റംബര്‍ 23ലെ രേഖയാണ് തുര്‍ക്കിയുടെ രഹസ്യാന്വേഷണ വിഭാഗമായ എംഐടി പുറത്തുവിട്ടത്. ഈജിപ്ത്, സിറിയ, ഇറാഖ് തുടങ്ങി വിവിധ പ്രദേശങ്ങളില്‍ ലോറന്‍സ് വ്യാജരേഖകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്നതായി രേഖ പറയുന്നു. ഈജിപ്തിലെ ഒരു ഹോട്ടലില്‍ താമസിച്ചിരുന്ന ചാരനാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ശെയ്ഖ് അബ്ദുല്ല എന്ന പേരില്‍ രണ്ടുമാസം ഈജിപ്തില്‍ താമസിച്ച ശേഷമാണ് ലോറന്‍സ് സിറിയയിലേക്കും ഇറാഖിലേക്കും പോയത്. പിന്നീട് പെട്ടെന്ന് 1929 ആഗസ്റ്റില്‍ ജെറുസലേമില്‍ എത്തി. ജെറുസലേമിലെ അല്‍ ബുറാഖ് മതിലിന് സമീപം ഇയാളെ കണ്ടു. ഇസ്‌ലാമിക പണ്ഡിതന്‍ ശെയ്ഖ് അബ്ദുല്ലയെന്ന പേരിലാണ് ഇയാള്‍ അവിടെ പ്രവര്‍ത്തിച്ചത്. ചില സമയങ്ങളില്‍ അമേരിക്കന്‍ ജൂത റബിയായ യാകോസ് എസ്‌കിനാസിയാണ് താനെന്ന് പറഞ്ഞും നടന്നു. ജൂതന്‍മാരും മുസ്‌ലിംകളും തമ്മില്‍ ഭിന്നതയുണ്ടാക്കാനുള്ള കാംപയിനാണ് ലോറന്‍സ് നടത്തിയിരുന്നതെന്ന് മൊഴികളുണ്ടെന്ന് രേഖ പറയുന്നു. രേഖ തയ്യാറാക്കുന്ന സമയത്ത് ലോറന്‍സ് സുഡാനിലെ ഖാര്‍ത്തൂമില്‍ എത്തിയിട്ടുണ്ടെന്നും രേഖയില്‍ പരാമര്‍ശമുണ്ട്.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വേണ്ടി ഉസ്മാനിയ ഖിലാഫത്തിനെ തകര്‍ക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് കേണല്‍ തോമസ് എഡ്വാര്‍ഡ് ലോറന്‍സ്. ബ്രിട്ടീഷ് ഇന്റലിജന്‍സ് ഓഫീസറായിരുന്ന ലോറന്‍സ് ഹിജാസിലെ ശരീഫിന്റെ മകനായ എമിര്‍ ഫൈസലിന്റെ മുഖ്യ ഉപദേഷ്ടാവായി. ദമസ്‌കസും മദീനയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ഹിജാസ് റെയില്‍വേക്ക് നേരെ ആക്രമണം നടത്തി. 1917ല്‍ അഖാബ തുറമുഖം പിടിക്കുന്നതിലും 1918ല്‍ ദമസ്‌കസ് പിടിക്കുന്നതിലും ലോറന്‍സ് പ്രധാന പങ്കുവഹിച്ചു. അറബ് രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമെന്നായിരുന്നു ബ്രിട്ടന്റെ പ്രഖ്യാപനമെങ്കിലും ഉസ്മാനിയ ഖിലാഫത്തിന്റെ പ്രദേശങ്ങളെ ബ്രിട്ടനും ഫ്രാന്‍സും വീതിച്ചെടുക്കുകയാണ് ചെയ്തത്.
ണല്‍ പോര്‍ട്രെയിറ്റ് ഗാലറി 'ട്രിഗര്‍ മുന്നറിയിപ്പുകള്‍' നല്‍കി. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഗാലറിയുടെ വെബ്സൈറ്റിലെ രണ്ട് ചിത്രങ്ങള്‍ അദ്ദേഹം ധരിച്ചിരിക്കുന്ന അറബ് വസ്ത്രം കാരണം ഫ്‌ലാഗ് ചെയ്തിട്ടുണ്ട്. അഗസ്റ്റസ് ജോണ്‍ 1919ല്‍ വരച്ച പെന്‍സില്‍ സ്‌കെച്ചില്‍ ലോറന്‍സ് കഫിയ ധരിച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ പുതുതായി അധികൃതര്‍ ഇങ്ങനെ രേഖപ്പെടുത്തി. '' ഇത് നിര്‍മ്മിച്ച കാലത്തെ മനോഭാവങ്ങളെയും വീക്ഷണകോണുകളെയും പ്രതിഫലിപ്പിക്കുന്ന ഒരു ചരിത്ര കലാസൃഷ്ടിയാണിത്. ഇന്നത്തെ മനോഭാവങ്ങളില്‍ നിന്ന് ഇവ വ്യത്യസ്തമായിരിക്കാം, പക്ഷേ ഈ ചിത്രം ഒരു പ്രധാന ചരിത്ര രേഖയാണ്.''
എമിര്‍ ഫൈസല്‍ നല്‍കിയ വസ്ത്രം ധരിച്ച് മരുഭൂമിയിലെ ഒരു കൂടാരത്തിന് മുന്നില്‍ ലോറന്‍സ് നില്‍ക്കുന്നതായി കാണിക്കുന്ന, ബി ഇ ലീസണ്‍ 1917ല്‍ എടുത്ത ഫോട്ടോയ്ക്കൊപ്പവും ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

