ഗസയിലെ ടാസ്‌ക് ഫോഴ്‌സില്‍ തുര്‍ക്കി പങ്കാളിയാവും: റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍
അങ്കാര: ഗസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്ന ടാസ്‌ക് ഫോഴ്‌സില്‍ തുര്‍ക്കി പങ്കാളിയാവുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മുനമ്പിന്റെ പുനര്‍നിര്‍മാണത്തില്‍ സഹായം നല്‍കുമെന്നും ഉര്‍ദുഗാന്‍ അങ്കാരയില്‍ പറഞ്ഞു. ഗസയിലെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കിടക്കുന്ന ജൂതത്തടവുകാരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഇസ്രായേലി, യുഎസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുമായി സഹകരിക്കും. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഈജിപ്തില്‍ നടന്ന ചര്‍ച്ചകളില്‍ തുര്‍ക്കിയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്രാഹിം കാലിനും പങ്കെടുത്തിരുന്നു. അതിലും മുമ്പ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ഉര്‍ദുഗാന്‍ കൂടിക്കാഴ്ച നടത്തി.