''ഇറാന്റെ ആണവായുധ പദ്ധതി തകര്‍ത്തു; പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എബ്രഹാം ഉടമ്പടിയില്‍ ചേരണം:'' ട്രംപ്

Update: 2025-08-07 14:14 GMT

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എബ്രഹാം ഉടമ്പടിയില്‍ ചേരണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ ആണവായുധ പദ്ധതികള്‍ തകര്‍ത്ത പശ്ചാത്തലത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ട്രംപ് ആദ്യമായി പ്രസിഡന്റായ കാലത്ത് കൊണ്ടുവന്ന എബ്രഹാം ഉടമ്പടിയില്‍ ബഹ്‌റൈന്‍, യുഎഇ, മൊറോക്കോ, സുഡാന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പിട്ടിരുന്നു. അതോടെ ഇസ്രായേലുമായി ആ രാജ്യങ്ങള്‍ ബന്ധം സ്ഥാപിച്ചു. ഫലസ്തീന്‍ രാഷ്ട്രം രൂപീകരിച്ചാല്‍ മാത്രമേ ഉടമ്പടിയില്‍ ഒപ്പിടൂയെന്നാണ് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്.