വാഷിങ്ടണ്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ച വയ്ക്കുകയും ചെയ്ത കുറ്റവാളിയും സയണിസ്റ്റുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുന്നതിന് അനുകൂലമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫയലുകള്‍ പുറത്തുവിടണമെന്ന ആവശ്യത്തിനു അനുകൂലമായി വോട്ട് ചെയ്യാന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ട്രംപ് ആഹ്വാനം ചെയ്തു. '' നമുക്ക് മറിച്ച് വയ്ക്കാനൊന്നുമില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വിജയത്തിന്റെ ശ്രദ്ധ മാറ്റാനുള്ള ഡെമോക്രാറ്റുകളുടെ തട്ടിപ്പാണ് ആരോപണങ്ങള്‍. ''-ട്രംപ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നടക്കം ഒട്ടേറെ ആരോപണങ്ങള്‍ ജെഫ്രി എപ്സ്‌റ്റൈന്‍ നേരിട്ടു. 14 വയസ്സുള്ള പെണ്‍കുട്ടികളെ വരെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായി കുറ്റപത്രത്തിലുണ്ട്. 2008-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസില്‍ എപ്സ്‌റ്റൈന്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. 2019 ജൂലൈ 24 ന്, എപ്സ്റ്റീനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇസ്രായേലി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന എപ്‌സ്റ്റൈന്‍ അവര്‍ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു നല്‍കി. ലോകത്തെ പ്രമുഖരുമായുള്ള സൗഹൃദം ഉപയോഗിച്ചായിരുന്നു ഇതെല്ലാം ചെയ്തത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ സൈനികഭരണകൂടം സ്ഥാപിക്കാന്‍ ഇസ്രായേലിനെ സഹായിച്ചത് എപ്‌സ്റ്റൈനായിരുന്നു.
യുഎസ് നേരത്തെ പുറത്തുവിട്ട രേഖകളില്‍ അത് കാണിക്കുന്നുണ്ട്.

