യുഎസിലെ മിനസോട്ടയില്‍ പ്രതിഷേധം ശക്തം; സൈന്യത്തെ ഇറക്കുമെന്ന് ട്രംപ്

Update: 2026-01-15 14:42 GMT

വാഷിങ്ടണ്‍: യുഎസ് നഗരമായ മിനിയപോലിസില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ യുവതിയെ വെടിവച്ച് കൊന്നതിന് പിന്നാലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. ഇതിന് പിന്നാലെ കടുത്ത പ്രതിഷേധം നടക്കുന്ന മിനസോട്ടയില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. 1807ലെ ഇന്‍സറക്ഷന്‍ ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നാണ് ട്രംപ് പറയുന്നത്. രാജ്യസ്‌നേഹികളായ ഇമിഗ്രേഷന്‍ ഏജന്റുമാരെ ആക്രമിക്കുന്നത് തടയാന്‍ മിനസോട്ടയിലെ രാഷ്ട്രീയ നേതൃത്വത്തിന് കഴിയുന്നില്ലെങ്കില്‍ ഫെഡറല്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് ട്രംപിന്റെ ഭീഷണി.