സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിച്ച് യുഎസ്

Update: 2025-07-01 02:36 GMT

വാഷിങ്ടണ്‍: സിറിയക്കെതിരായ ഉപരോധങ്ങള്‍ പിന്‍വലിക്കുന്ന ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇനി മുതല്‍ ലോകബാങ്ക് പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളുമായി ചേര്‍ന്ന് സിറിയക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍, സിറിയയുടെ മുന്‍ പ്രസിഡന്റ് ബശാറുല്‍ അസദിനും അനുയായികള്‍ക്കുമെതിരായ ഉപരോധങ്ങള്‍ തുടരും. സിറിയക്ക് ഒരു അവസരം കൂടി നല്‍കേണ്ടതിനാലാണ് ഉപരോധം നീക്കാന്‍ ശ്രമിച്ചതെന്ന് യുഎസിന്റെ പ്രത്യേക പശ്ചിമേഷ്യന്‍ പ്രതിനിധി തോമസ് ബരാക്ക് പറഞ്ഞു.സിറിയന്‍ പ്രസിഡന്റ് അഹമദ് അല്‍ ഷറ നേതൃത്വം നല്‍കുന്ന ഹയാത് താഹിര്‍ അല്‍ ശാം സംഘടനയുടെ നിരോധനം നീക്കുന്ന കാര്യവും യുഎസിന്റെ പരിഗണനയിലുണ്ട്.