അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമസേനാ താവളം തിരികെ വേണമെന്ന് ട്രംപ്; തരില്ലെന്ന് അഫ്ഗാനിസ്ഥാന്‍
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമസേനാ താവളം തിരികെ വേണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശത്തില്‍ പരാജയപ്പെട്ട യുഎസ് 2021ല്‍ ഉപേക്ഷിച്ചതാണ് ഈ വ്യോമസേനാ താവളം. സോവിയറ്റ് യൂണിയന്റെ അഫ്ഗാനിസ്ഥാന്‍ അധിനിവേശ കാലത്ത് സ്ഥാപിച്ച ഈ വ്യോമസേനാ താവളം 2001 മുതല്‍ 2021 വരെ യുഎസാണ് ഉപയോഗിച്ചിരുന്നത്. ഇത് തിരികെ വേണമെന്നാണ് ട്രംപ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ചൈനയുടെ അടുത്തുള്ള വ്യോമസേനാ താവളം യുഎസിന് തന്ത്രപ്രധാനമാണെന്നാണ് ട്രംപ് വാദിക്കുന്നത്. എന്നാല്‍, യുഎസുമായി സൈനികമായി ബന്ധം സ്ഥാപിച്ചുള്ള ഒരു സഹകരണത്തിനും അഫ്ഗാനിസ്ഥാന്‍ തയ്യാറല്ലെന്ന് വിദേശകാര്യ ഉദ്യോഗസ്ഥന്‍ സക്കീര്‍ ജലാല്‍ പറഞ്ഞു. യുഎസുമായി രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധത്തിന് അഫ്ഗാനിസ്ഥാന്‍ തയ്യാറാണ്. പക്ഷെ, സൈനികമായ ഒരു സഹകരണത്തിനും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.