വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനുസ്വേലയില്‍ കരയാക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്തായിരിക്കും അതിന്റെ പദ്ധതി തയ്യാറാക്കുകയെന്നും ട്രംപ് പറഞ്ഞു. മയക്കുമരുന്ന് ഭീകരതയെ നേരിടാനെന്ന പേരിലാണ് വെനുസ്വേലയില്‍ ആക്രമണം നടത്താന്‍ യുഎസ് ഭരണകൂടം തയ്യാറെടുക്കുന്നത്. വെനുസ്വേലയിലെ ലഹരി മാഫിയ യുഎസിലേക്ക് ലഹരിപദാര്‍ത്ഥങ്ങള്‍ കയറ്റി അയക്കുന്നുവെന്നാണ് ആരോപണം. നിരവധി കാരണങ്ങങ്ങള്‍ കൊണ്ട് വെനുസ്വേലയെ ഇഷ്ടമല്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, യുഎസ് ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുമെന്ന് വെനുസ്വേലന്‍ പ്രതിരോധ മന്ത്രി വ്‌ളാദിമിര്‍ പദ്രിനോ പറഞ്ഞു. റഷ്യയില്‍ നിന്നെത്തിച്ച 5000 മിസൈലുകളും മറ്റു ആയുധങ്ങളും അതിന് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.