വാഷിങ്ടണ്‍: ഇറാനിലേക്ക് യുഎസ് സൈന്യം നീങ്ങുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ പ്രതിഷേധക്കാരെ കൊല്ലുന്നില്ലെങ്കില്‍, ആണവപദ്ധതി പുതുക്കുന്നില്ലെങ്കില്‍ സൈന്യത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു. യുഎസ് സൈന്യത്തിന്റെ വിമാനവാഹിനിക്കപ്പവായ യുഎസ്എസ് എബ്രഹാം ലിങ്കണും ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും ഉടന്‍ പശ്ചിമേഷ്യയില്‍ എത്തുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയിലെ യുഎസ് സൈനികതാവളങ്ങളിലേക്ക് കൂടുതല്‍ വ്യോമപ്രതിരോധ സംവിധാനങ്ങളും എത്തിക്കുന്നുണ്ട്. ഇറാനെ ആക്രമിക്കുകയാണെങ്കില്‍ യുഎസ് കനത്ത തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.
യുഎസിന്റെയും ഇസ്രായേലിന്റെയും പിന്തുണയോടെ ഇറാനിലെ പഴയ രാജവാഴ്ചക്കാരും മറ്റും നടത്തിയ സായുധ കലാപത്തെയാണ് പാശ്ചാത്യര്‍ പ്രതിഷേധം എന്ന് വിളിക്കുന്നത്. ആണവായുധം നിര്‍മിക്കില്ലെന്ന് ഇറാന്‍ നിരവധി തവണ പ്രഖ്യാപിച്ചിട്ടും ഇറാന്റെ സമാധാനപരമായ ആണവപദ്ധതികളെ യുഎസും ഇസ്രായേലും എതിര്‍ക്കുകയാണ്. തങ്ങളെ ആക്രമിക്കുന്നവര്‍ കനത്ത വിലനല്‍കേണ്ടി വരുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.