വാഷിങ്ടണ്‍: ഇറാനെ ആക്രമിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി. ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെങ്കിലും ഇസ്രായേലിന്റെ കാര്യത്തില്‍ തനിക്ക് ശരിക്കും അതൃപ്തിയുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാനില്‍ ബോംബ് വര്‍ഷിക്കുന്നത് ഇസ്രായേല്‍ നിര്‍ത്തണം. പൈലറ്റുമാരെ തിരികെ താവളങ്ങളിലേക്ക് കൊണ്ടുപോവണമെന്നും ട്രംപ് ആവശ്യപ്പെട്ടു. യുഎസും ഖത്തറും മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇറാന്‍ ലംഘിച്ചുവെന്ന് ആരോപിച്ച്, തെഹ്റാനില്‍ 'തീവ്രമായ ആക്രമണങ്ങള്‍ക്ക്' ഉത്തരവിട്ടതായി ഇസ്രായേല്‍ യുദ്ധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ പുതിയ പ്രസ്താവന.