ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ അഞ്ച് ജെറ്റുകള്‍ വെടിവച്ചിട്ടെന്ന് കരുതുന്നതായി ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ അഞ്ച് ഫൈറ്റര്‍ ജെറ്റുകള്‍ വെടിവച്ചിട്ടതായി കരുതുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. '' യുദ്ധവിമാനങ്ങള്‍ വായുവില്‍ വച്ച് വെടിവച്ചിട്ടു. നാലോ അഞ്ചോ ജെറ്റുകള്‍ വീണു, അഞ്ചെണ്ണം വീണെന്നാണ് ഞാന്‍ കരുതുന്നത്.''-റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുമായുള്ള അത്താഴത്തിന് ശേഷമാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. വീണത് ആരുടെ ജെറ്റുകളാണെന്ന് ട്രംപ് വിശദീകരിച്ചില്ല.
🚨🚨
— Dr Nimo Yadav 2.0 (@DrNimoYadav) July 19, 2025
5 Jets were shot down by Pakistan.
- Donald Trump.
If Modi hadn't attacked Pakistan without proper preparation, our jets would have remained safe, and India's reputation would have been intact too.
Modi has ashamed India at Global level. pic.twitter.com/14feyF87vl
കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇന്ത്യയുടെ അഞ്ച് ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയെന്ന് പാകിസ്താന്‍ അവകാശപ്പെടുകയുണ്ടായി. എന്നാല്‍, ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.