ഇലോണ്‍ മസ്‌കിന്റെ മകന്‍ മൂക്കില്‍ വിരലിട്ടു മേശയില്‍ തുടച്ചു; പുതിയ മേശ ആവശ്യപ്പെട്ട് ട്രംപ് (video)

Update: 2025-02-22 05:49 GMT

വാഷിങ്ടണ്‍: ടെസ്‌ല ചെയര്‍മാന്‍ ഇലോണ്‍ മസ്‌കിന്റെ മകന്‍ എക്‌സ് ആഷ് എ12 (X Æ A-Xii) മൂക്കില്‍ വിരലിട്ട് മേശയില്‍ തുടച്ചതിനെ തുടര്‍ന്ന് പുതിയ മേശ ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ആഴ്ച്ചയാണ് മസ്‌കും എക്‌സ് എന്ന വിളിപ്പേരുള്ള നാലുവയസുകാരനായ മകനും ട്രംപിന്റെ ഓവല്‍ ഓഫീസിലെത്തിയത്.

ഓഫിസില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടി മൂക്കില്‍ വിരലിട്ട് 145 വര്‍ഷം പഴക്കമുള്ള മേശയില്‍ തുടയ്ക്കുകയായിരുന്നു. ഇതോടെയാണ് തനിക്ക് പുതിയ മേശ വേണമെന്ന് ട്രംപ് ആവശ്യപ്പെട്ടതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. നിരവധി പ്രസിഡന്റുമാര്‍ നിര്‍ണായകമായ തീരുമാനങ്ങളുടെ രേഖകളില്‍ ഒപ്പിട്ട മേശയാണിത്. കീടാണുക്കളെ തനിക്ക് പേടിയാണെന്ന് ട്രംപ് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.