''ഖത്തര്‍ ഒരു പ്രധാന സഖ്യകക്ഷിയാണ്, ഇസ്രായേല്‍ ശ്രദ്ധാലുവായിരിക്കണം'': ട്രംപ്

Update: 2025-09-15 03:37 GMT

വാഷിങ്ടണ്‍: ഖത്തര്‍ യുഎസിന്റെ പ്രധാന സഖ്യകക്ഷിയാണെന്നും ഇസ്രായേല്‍ ശ്രദ്ധാലുവാവണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ''ഖത്തര്‍ യുഎസിന്റെ വലിയ സഖ്യകക്ഷിയാണ്. അത് പലര്‍ക്കും അറിയില്ല. ആളുകള്‍ ഖത്തറിനെ കുറിച്ച് നെഗറ്റീവ് ആയി സംസാരിക്കുമ്പോള്‍ ഖത്തര്‍ കൂടുതല്‍ പബ്ലിക്ക് റിലേഷന്‍ നടത്തണം. ഖത്തര്‍ അമീര്‍ മഹാനായ വ്യക്തിയാണ്. അവരെ കുറിച്ച് ആരും മോശമായി സംസാരിക്കരുത്.''-ട്രംപ് പറഞ്ഞു.