ലണ്ടന്‍: യുകെ സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ വ്യാപക പ്രതിഷേധം. ഫലസ്തീനികളെ വംശഹത്യ ചെയ്യാന്‍ ട്രംപ് ഇസ്രായേലിന് കൂട്ടുനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. വംശീയതക്കെതിരേ, ട്രംപിനെതിരേ എന്ന പോസ്റ്ററുകളുമായി ആയിരക്കണക്കിന് പേര്‍ ലണ്ടനിലെ ബിബിസി ഓഫിസിന് മുന്നിലും പ്രതിഷേധിച്ചു. സെന്‍ട്രല്‍ ലണ്ടനിലെ വിന്‍സര്‍ പാലസിന് സമീപവും പ്രതിഷേധമുണ്ടായി.