വാഷിങ്ടണ്‍: ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തലുണ്ടായതിന് ശേഷം ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് ഒരു മുതിര്‍ന്ന ഹമാസ് നേതാവ് പറഞ്ഞതായി ബിബിസിയും റിപോര്‍ട്ട് ചെയ്തു.