വാഷിങ്ടണ്‍: ഗസയിലെ സമാധാന ബോര്‍ഡില്‍ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിയും യുദ്ധക്കുറ്റവാളിയുമായ ടോണി ബ്ലെയറിനെ ഉള്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസിലെ വ്യവസായിയും ട്രംപിന്റെ മരുമകനുമായ ജെയഡ് കുഷ്‌നര്‍, യുസെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍കോ റൂബിയോ, പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരും ബോര്‍ഡില്‍ അംഗമാവും. അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് സിഇഒ മാര്‍ക്ക് റോവന്‍, വേള്‍ഡ് ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് അജയ് ഭംഗ, യുഎസ് ദേശീയസുരക്ഷാ ഉപ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവരും ബോര്‍ഡില്‍ അംഗങ്ങളാവും. യുഎന്‍ ഉദ്യോഗസ്ഥനായിരുന്ന ബള്‍ഗേറിയക്കാരനായ നിക്കോളായ് മിലാദെനോവ് ഹൈ റെപ്രസന്ററ്റീവാവും. ഗസ എക്‌സിക്യൂട്ടിവ് ബോര്‍ഡിലും ടോണി ബ്ലെയറും ജെയഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്‌കോഫുമുണ്ട്. തുര്‍ക്കി വിദേശകാര്യമന്ത്രി ഹക്കാന്‍ ഫിദാന്‍, ഖത്തറി നയതന്ത്രജ്ഞന്‍ അലി അല്‍ തവാദി അടക്കമുള്ളവരും എക്‌സിക്യൂട്ടിവ് ബോര്‍ഡിലുണ്ടാവും. ഗസയില്‍ വിന്യസിക്കുന്ന അന്താരാഷ്ട്ര സേനയുടെ തലവനായി യുഎസ് മേജര്‍ ജനറല്‍ ജാസ്പര്‍ ജെഫേഴ്‌സിനെയും പ്രഖ്യാപിച്ചു. യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ നിലവിലെ കമാന്‍ഡറാണ് ഇയാള്‍.