സമാധാന ബോര്‍ഡ് ഉദ്ഘാടനം ചെയ്ത് ട്രംപ്; ഗസ മാത്രമല്ല ലക്ഷ്യമെന്നും പ്രഖ്യാപനം

Update: 2026-01-22 15:03 GMT

ദാവോസ്: ഗസയിലെ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട സമാധാന ബോര്‍ഡ് ഉദ്ഘാടനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ ബോര്‍ഡ് ഗസയ്ക്ക് പുറത്തുള്ള കാര്യങ്ങളിലും ഇടപെടുമെന്നും സ്വിറ്റ്‌സര്‍ലാന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു. 100 കോടി യുഎസ് ഡോളര്‍ സംഭാവന നല്‍കുന്നവര്‍ക്ക് ബോര്‍ഡില്‍ അംഗമാവാം. 19 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ ബോര്‍ഡില്‍ അംഗമായിട്ടുള്ളത്. ഐക്യരാഷ്ട്ര സംഘടനയുമായി സഹകരിച്ചായിരിക്കും ബോര്‍ഡ് പ്രവര്‍ത്തിക്കുകയെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഫ്രാന്‍സും യുകെയും പരിപാടിയില്‍ പങ്കെടുത്തില്ല.