''വെസ്റ്റ്ബാങ്ക് പിടിച്ചെടുത്താല്‍ ഇസ്രായേലിനുള്ള എല്ലാ പിന്തുണയും നിര്‍ത്തും'': ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താല്‍ ഇസ്രായേലിനുള്ള എല്ലാ പിന്തുണയും നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. '' അങ്ങനെ സംഭവിക്കില്ല. അങ്ങനെ സംഭവിക്കില്ല. കാരണം ഞാന്‍ അറബ് രാജ്യങ്ങള്‍ക്ക് വാക്ക് നല്‍കിയതാണ്. നിങ്ങള്‍ക്കിപ്പോള്‍ അങ്ങനെ ചെയ്യാനാവില്ല. ഞങ്ങള്‍ക്ക് നല്ല അറബ് പിന്തുണയുണ്ട്. അങ്ങനെ നടക്കില്ല കാരണം ഞാന്‍ അറബ് രാഷ്ട്രങ്ങള്‍ക്ക് വാക്ക് നല്‍കി. അങ്ങനെ ചെയ്താല്‍ ഇസ്രായേലിനുള്ള യുഎസിന്റെ എല്ലാ പിന്തുണയും നിലയ്ക്കും.''- ജൂത ഉടമസ്ഥതയിലുള്ള ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
വെസ്റ്റ്ബാങ്കിനെ സയണിസ്റ്റ് രാഷ്ട്രത്തില്‍ ചേര്‍ക്കാനുള്ള സജീവ ശ്രമങ്ങള്‍ നടന്നുവരുകയാണ്. പ്രദേശത്തിന് യഹൂദിയ, ശമര്യ എന്നീ പേരുകള്‍ കൊടുക്കാനാണ് സയണിസ്റ്റുകള്‍ തീരുമാനിച്ചിരിക്കുന്നത്. ബൈബിളിലെ പേരുകള്‍ നല്‍കുന്നതോടെ യുഎസിന്റെയും യൂറോപിന്റെയും പിന്തുണ ലഭിക്കുമെന്നാണ് എന്നത്തേയും പോലെ സയണിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്.