ഗസ സമാധാന ബോര്‍ഡിലേക്ക് മോദിയെ ക്ഷണിച്ച് ട്രംപ്

Update: 2026-01-19 02:27 GMT

വാഷിങ്ടണ്‍: ഗസ ബോര്‍ഡ് ഓഫ് പീസിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പിക്കാനും ആഗോളസംഘര്‍ഷം പരിഹരിക്കാനും ക്ഷണിക്കുകയാണെന്ന് ട്രംപ് എഴുതിയ കത്ത് പറയുന്നു. ഗസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ താന്‍ തയ്യാറാക്കിയ 20 ഇന പദ്ധതിയുടെ വിവരങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാധാനം ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ക്ക് ബോര്‍ഡില്‍ അംഗമാവാമെന്നും ട്രംപ് പറഞ്ഞു.