ഇന്ത്യക്കുള്ള തീരുവ 25 ശതമാനം കൂടി ഉയര്‍ത്തി യുഎസ്; മൊത്തം തീരുവ 50 ശതമാനമായി
വാഷിങ്ടണ്‍: ഇന്ത്യക്ക് മേലുള്ള തീരുവ 25 ശതമാനം കൂടി ഉയര്‍ത്തി യുഎസ്. യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്നും റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുകയാണെന്നും ആരോപിച്ചാണ് നടപടി.'' ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ല. കാരണം, അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ട് ഞങ്ങള്‍ 25 ശതമാനം (തീരുവ) നിശ്ചയിച്ചു. പക്ഷേ ഞാന്‍ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി ഉയര്‍ത്താന്‍ പോകുകയാണ്. അവര്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുകയും യുദ്ധത്തിന് ഇന്ധനം പകരുകയുമാണ് ചെയ്യുന്നത്.''-ട്രംപ് നേരത്തെ പറഞ്ഞിരുന്നു.