ഗസയില്‍ പട്ടിണിയില്ലെന്ന നെതന്യാഹുവിന്റെ വാദത്തോട് വിയോജിപ്പ്: ട്രംപ്

Update: 2025-07-28 12:40 GMT

സ്‌കോട്ട്‌ലാന്‍ഡ്: ഇസ്രായേലിന്റെ ഉപരോധത്തിലുള്ള ഗസയില്‍ പട്ടിണിയില്ലെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാദം തള്ളി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ''ഗസയില്‍ പട്ടിണി കിടക്കുന്ന ആളുകളുണ്ട്. ഞങ്ങള്‍ അവരെ സഹായിക്കുന്നു, പക്ഷേ മറ്റ് രാജ്യങ്ങളും സഹായിക്കേണ്ടതുണ്ട്. അവിടെ വെടിനിര്‍ത്തല്‍ കൈവരിക്കാന്‍ ശ്രമിക്കുന്നുണ്ട്.''-ട്രംപ് പറഞ്ഞു.

സ്‌കോട്ട്‌ലാന്‍ഡിലെ തന്റെ ഗോള്‍ഫ് റിസോര്‍ട്ടില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീത്ത് സ്റ്റീമറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഗസയിലെ ജനങ്ങള്‍ സമ്പൂര്‍ണ ദുരന്തത്തെയാണ് നേരിടുന്നതെന്നും ഇത് ടിവിയില്‍ കാണുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ കലാപം നടത്തുകയാണെന്നും കീത്ത് സ്റ്റീമര്‍ പറഞ്ഞു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ ഉടന്‍ അംഗീകരിക്കണമെന്ന് ബ്രിട്ടനിലെ ഒമ്പത് പാര്‍ട്ടികളില്‍ നിന്നുള്ള 200ല്‍ അധികം എംപിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.