ഇറാനെ പേടിച്ച് യുഎസ് പിന്‍വാങ്ങിയെന്ന് ഇസ്രായേലി ആര്‍മി റേഡിയോ

Update: 2026-01-21 05:29 GMT

തെല്‍അവീവ്: ഇറാന്‍ ആക്രമണപദ്ധതിയില്‍ നിന്നും യുഎസ് ഭയന്ന് പിന്‍വാങ്ങിയെന്ന് ഇസ്രായേലി ആര്‍മി റേഡിയോ. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഇറാന്റെ പ്രത്യാക്രമണത്തെ നേരിടാന്‍ സാധിക്കില്ലെന്ന് കരുതി പിന്‍വാങ്ങിയെന്നാണ് പരിഹാസം. ഇറാനില്‍ പ്രത്യേക ഓപ്പറേഷന് യുഎസ് തയ്യാറായിരുന്നു. പക്ഷേ, അത് നേരിട്ടുള്ള യുദ്ധത്തിലേക്ക് പോവുമോയെന്നായിരുന്നു യുഎസിന്റെ ഭീതി. പശ്ചിമേഷ്യയില്‍ പല സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സൈനികതാവളങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് യുഎസ് സൈനികനേതൃത്വം വിലയിരുത്തി. വലിയ പ്രഖ്യാപനങ്ങള്‍ നടത്തി പിന്‍വാങ്ങുന്നതാണ് ട്രംപിന്റെ സ്ഥിരം രീതിയെന്നും അവര്‍ പരിഹസിക്കുന്നു. ഇറാനെ ആക്രമിക്കാന്‍ യുഎസിനെ ഇസ്രായേല്‍ നിരന്തരമായി പ്രേരിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത്.