റിയാദ്: സിറിയയ്‌ക്കെതിരെയുള്ള ഉപരോധം നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി സന്ദര്‍ശനത്തിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷറായുമായി ട്രംപ് ഇന്ന് കൂടിക്കാഴ്ച നടത്തും. ഇറാന്‍ അനുകൂലിയായ ബശ്ശാറുല്‍ അസദിന്റെ കാലത്താണ് സിറിയയ്‌ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. 2024 ഡിസംബര്‍ എട്ടിന് അല്‍ ഷറയുടെ നേതൃത്വത്തില്‍ വിമതര്‍ അധികാരം പിടിച്ചതോടെയാണ് അസദിന്റെ ഭരണം അവസാനിച്ചത്. പുതിയ ഭരണകൂടത്തിന് അറബ് ഭരണകൂടങ്ങളും യുഎസും യൂറോപ്യന്‍ യൂണിയനും പിന്തുണ നല്‍കുന്നുണ്ട്.