തെല്‍അവീവിലും ഹൈഫയിലും വീണ്ടും ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം (വീഡിയോ)

Update: 2025-06-21 04:59 GMT
തെല്‍അവീവിലും ഹൈഫയിലും വീണ്ടും ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം (വീഡിയോ)

തെഹ്‌റാന്‍: ഇസ്രായേലിലെ തെല്‍അവീവിലും ഹൈഫയിലും വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തി ഇറാന്‍. ഓപ്പറേഷന്‍ ട്രൂപ്രോമിസ്-3ന്റെ പതിനെട്ടാം ഘട്ടത്തിലാണ് നിരവധി ദീര്‍ഘദൂര ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.


മൂന്നു പാളികളായുള്ള ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനത്തെ മറികടന്ന് മിസൈലുകളും ഷാഹിദ്-136 ഡ്രോണുകളും വലിയ നാശങ്ങളുണ്ടാക്കി. ബെന്‍ഗുരിയോണ്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ സൈനിക താവളങ്ങളാണ് ആക്രമിച്ചതെന്ന് ഐആര്‍ജിസി അറിയിച്ചു.ഇസ്രായേലിലെ ഹൈഫ തുറമുഖത്ത് ഇനി ചരക്കുകപ്പലുകള്‍ അടുപ്പിക്കില്ലെന്ന് ആഗോള ഷിപ്പിങ് കമ്പനിയായ മേഴ്‌സ്‌ക് അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ അദാനി ഗ്രൂപ്പ് വ്യക്തത വരുത്തിയിട്ടില്ല.


അതേസമയം, ഇറാന്റെ ആണവനിലയത്തിന് സമീപം സൈക്കിളില്‍ കറങ്ങി നടന്ന ചാരനെ പിടികൂടി. ജര്‍മന്‍ പൗരനായ മാരെക് കൗഫ്മാന്‍ എന്നയാളെയാണ് പിടികൂടിയത്. വിവിധ പ്രദേശങ്ങളുടെ വീഡിയോ എടുത്ത് യുഎസ് ചാര ഏജന്‍സിക്ക് കൈമാറിയതായി ഇയാള്‍ സമ്മതിച്ചു.


Similar News