സന്‍ആ: ഗസയ്ക്ക് പിന്തുണയുമായി യെമനിലെ വിവിധ ജില്ലകളിലെ ഗോത്രവിഭാഗങ്ങള്‍. സാദ പ്രവിശ്യയിലെ ബാഖിം, ഖുതബിര്‍, മജ്‌സ് ജില്ലകളിലെ ഗോത്രവിഭാഗങ്ങളാണ് പ്രകടനം നടത്തിയത്. ജൂമാ ഗോത്രമാണ് പ്രധാനമായും പ്രകടനത്തില്‍ പങ്കെടുത്തത്. സാദ പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് അവാദ് അവരുമായി സംസാരിച്ചു. യുഎസിനെയും ഇസ്രായേലിനെയും നേരിടാനും യെമന്റെ സ്ഥിരത സംരക്ഷിക്കാനും തയ്യാറാണെന്ന് പരിപാടിയില്‍ സംസാരിച്ച ശെയ്ഖ് അബ്ബാസ് മുഖായത്ത് പറഞ്ഞു. യുഎസുമായും ഇസ്രായേലുമായും സഹകരിക്കുന്നവരെ നേരിടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.